കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

ബംഗളുരു: കാവേരി നദീജല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ സിദ്ധാര്‍ത്ഥിനു നേരെ പ്രതിഷേധം. തമിഴ് ചിത്രമായ ചിത്തയുടെ പ്രമോഷന്റെ ഭാഗമായി ബംഗളുരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. വാര്‍ത്താ സമ്മേളനം നടക്കുന്ന എസ്ആര്‍വി തിയറ്ററിലേക്ക് അതിക്രമിച്ചു കയറിയ കര്‍ണാടക രക്ഷണ വേദികെ (കെആര്‍വി) പ്രവര്‍ത്തകര്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘാടകര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വാര്‍ത്താ സമ്മേളനം നടത്താതെ ഇറങ്ങിപ്പോകാന്‍ സിദ്ധാര്‍ത്ഥ് നിര്‍ബന്ധിതനായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാവേരി നദീജല പ്രശ്‌നത്തെതുടര്‍ന്ന് തമിഴ് സിനിമകള്‍ ഇനി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് സംഘടനകള്‍ തമിഴ് സിനിമയുടെ പ്രമോഷന്‍ തടഞ്ഞ് നടനെ ഇറക്കിവിട്ടത്. അതേസമയം, തമിഴ്‌നാടിന് ജലം വിട്ടുനല്‍കുന്നതിനെതിരെ സംസ്ഥാനത്ത് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വൈകുന്നേരം ആറുമണിവരെയാണ് ബന്ദ്. നഗരത്തില്‍ പ്രതിഷേധ റാലികളോ മറ്റ് പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും നിയന്ത്രണമുണ്ട്.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More