സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍  ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇനിയെങ്കിലും ബിജെപി സര്‍ക്കാരുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം ആശങ്കാജനകമാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം പോലുളള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയുന്നതിന് പകരം വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇനിയെങ്കിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More