'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. താന്‍ പറഞ്ഞതില്‍ 'സാധനം' എന്ന വാക്ക് പിന്‍വലിക്കുന്നുവെന്നും അന്തവും കുന്തവും ഇല്ല എന്ന കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കെ എം ഷാജി പറഞ്ഞു. ദമാമില്‍ സംഘടിപ്പിച്ച കെഎംസിസി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ല. വാക്കില്‍ തൂങ്ങി കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണ്. സ്ത്രീ എന്ന നിലയ്ക്കല്ല ഞാന്‍ പറഞ്ഞത്. ഒരു മനുഷ്യന് വിഷമം ഉണ്ടാക്കുന്ന പരാമര്‍ശം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല. ഇപ്പോള്‍ ആ വാക്ക് തിരുത്തുന്നു'- കെ എം ഷാജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷയത്തില്‍ ശ്രീമതി ടീച്ചര്‍ക്ക് തെറ്റിദ്ധാരണയുണ്ടായെന്നും എം എം മണിയെ വെച്ച് തന്നെ വിലയിരുത്തരുതെന്നും കെ എം ഷാജി പറഞ്ഞു. ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂളില്‍ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയില്‍ ചുമക്കുന്ന ഡി വൈ എഫ് ഐയ്ക്ക് തന്നെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. 

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് നിലവിലെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. ഈ കപ്പല്‍ ഉലയില്ല സാര്‍ എന്ന് പ്രസംഗിച്ചതിന് കിട്ടിയ സമ്മാനമാണ് അവരുടെ മന്ത്രി പദവിയെന്നും ഷാജി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 4 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More