ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

കണ്ണൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിപിഎം നേതാക്കള്‍ക്കെതിരെ കളളക്കേസെടുക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പി ആര്‍ അരവിന്ദാക്ഷനെപ്പോലെ കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെ കളളക്കേസെടുക്കാന്‍ ശ്രമമുണ്ടെന്നും അവര്‍ നാളെ അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കളളക്കേസെടുത്താലും അത്ഭുതപ്പെടാനില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കമ്മ്യൂണിസ്റ്റ് വേട്ടയ്ക്കായി എന്തും ചെയ്യുമെന്നും വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചെയ്തുകൂട്ടുന്നതിന്റെ ഇരയാവുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടതുപക്ഷത്തെ വേട്ടയാടുമ്പോള്‍ പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നും സഹകരണ മേഖലയെ തകര്‍ക്കുന്നതിനുളള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കളെ കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 

എംകെ കണ്ണനും എ സി മൊയ്തീനുമെതിരെ വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ഇഡി സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More