മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴുളള സീറ്റ് പോരാ എന്നത് ശരിയാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫുമായി ആലോചിച്ചാവും അന്തിമ തീരുമാനമെടുക്കുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 'സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കും'- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ മലപ്പുറത്തുനിന്നും അബ്ദുസമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇടി മുഹമ്മദ് ബഷീറുമാണ് മുസ്ലീം ലീഗിന്റെ എംപിമാര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു. ഇതിനു മുന്‍പും ലീഗിന് മൂന്ന് സീറ്റ് കൊടുത്തിട്ടുണ്ടെന്നും മൂന്നാം സീറ്റിന്റെ പേരില്‍ മുന്നണിയില്‍ ഒരു തര്‍ക്കവുമുണ്ടാകില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന് വ്യക്തമാക്കി. ബിജെപി ഒരിക്കലും കേരളത്തില്‍ ജയിക്കില്ലെന്നും യുഡിഎഫിനും എല്‍ഡിഎഫിനും ജയിക്കുമോ തോല്‍ക്കുമോ എന്ന ടെന്‍ഷനുണ്ടാകുമ്പോള്‍ കെട്ടിവെച്ച കാശ് ലഭിക്കുമോ എന്നതിലായിരിക്കും ബിജെപിയുടെ ടെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.