ഹൈദരാബാദ്: ബിആര്‍എസ് എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് കെ ടി രാമറാവു. നരേന്ദ്രമോദിയെപ്പോലൊരു വഞ്ചകനുമായി കൂട്ടുകൂടാന്‍ ബിആര്‍എസ് തയ്യാറല്ലെന്നും എന്‍ഡിഎയ്ക്കൊപ്പം ചേരാനുളള തീരുമാനമെടുക്കാന്‍ തങ്ങളെ ഭ്രാന്തുളള പട്ടി കടിച്ചിട്ടില്ലെന്നും കെ ടി രാമറാവു പറഞ്ഞു. 2020-ല്‍ ഒരു പൊതുയോഗത്തിനിടെ കെ ചന്ദ്രശേഖര റാവു എന്‍ഡിഎയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അതിനെ താന്‍ എതിര്‍ത്തുവെന്നും കഴിഞ്ഞ ദിവസം നരേന്ദ്രമോദി പറഞ്ഞിരുന്നു.
'മോദിയെപ്പോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാന്‍ കെഎസിആറിനെപ്പോലെ ഒരു പോരാളി ഒരിക്കലും ശ്രമിക്കില്ല. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നിലൂടെ പ്രധാനമന്ത്രി തന്റെ സ്ഥാനത്തെയാണ് അപമാനിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങളിലൂടെ പെരുംനുണകളുടെ ഒരു ഫാക്ടറിയാണ് തങ്ങളെന്ന് മോദി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചിരിക്കുകയാണ്'- കെ ടി രാമറാവു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജെഡിയു, ശിരോമണി അകാലി ദള്‍, ശിവസേന, ടിഡിപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറിയെന്നും ഇപ്പോള്‍ ബിജെപിയുടെ കൂടെ ആകെയുളളത് ഇഡിയും സി ബി ഐയും മാത്രമാണെന്നും കെ ടി രാമറാവു പരിഹസിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമാകുമെന്നും തെലങ്കാനയില്‍ നിന്ന് ഒരു ബിജെപി എംപി പോലുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.