സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ഈ മാസം തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് സെന്റര്‍ ഈ മാസം തുറക്കും. ഇനി രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ തിരുവനന്തപുരത്തെ മാനവീയം വീഥി ഉണര്‍ന്നിരിക്കും. കലാപരിപാടികളും ഭക്ഷണവുമൊക്കെയായി രാത്രിജീവിതം ആസ്വദിക്കാം. മാനവീയം വീഥിയുടെ നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയാറാക്കിയ കടകളുടെ നടത്തിപ്പ് കുടുംബശ്രീയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് മൊബൈല്‍ വെന്‍ഡിംഗ് ഭക്ഷണശാലകളും നൈറ്റ് ലൈഫ് സെന്ററിലുണ്ടാകും. 

ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോര്‍പ്പറേഷനും സംയുക്തമായി കലാപരിപാടികള്‍ ബുക്ക് ചെയ്യുന്നതിനായി പോര്‍ട്ടല്‍ ക്രമീകരിക്കും. പോര്‍ട്ടലിലൂടെ കലാകാരന്മാര്‍ക്കും സംഘങ്ങള്‍ക്കും പരിപാടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. അപേക്ഷകള്‍ പരിശോധിച്ചശേഷമാകും അനുമതി നല്‍കുക. വാണിജ്യപരമായ പരിപാടികള്‍ക്ക് കോര്‍പ്പറേഷന്‍ ഒരു നിശ്ചിത തുക ഈടാക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത മാസം നടക്കുന്ന കേരളീയം പരിപാടിക്കു മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായും ആരംഭിക്കും. മാനവീയം വീഥിയിലെ വൈദ്യുതി, വെളളം, മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല കോര്‍പ്പറേഷനാണ്. നൈറ്റ് ലൈഫ് സെന്ററില്‍ ഇരിപ്പിടങ്ങളോ ശൗചാലയമോ ഇല്ലെന്നതാണ് ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാലിന്യം തളളാനുളള ബിന്നുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More