12,000 രൂപ ഫീസടച്ചാല്‍ വീട്ടില്‍ മിനിബാര്‍ തുടങ്ങാം; പുതിയ എക്സൈസ് നയവുമായി ഉത്തരാഖണ്ഡ് സർക്കാർ

അഞ്ച് വര്‍ഷമായി ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. 2023-24 ലെ എക്സൈസ് നയത്തിലാണ് സുപ്രധാനമായ തീരുമാനമുള്ളത്. 12,000 രൂപയാണ് മിനി ബാറിനുള്ള വാര്‍ഷിക ഫീസ്. ജില്ലാ മാജിസ്ട്രേറ്റ് ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. ലൈസൻസ് ഉടമയ്ക്ക് പരമാവധി 9 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, 18 ലിറ്റർ വിദേശ മദ്യവും, 9 ലിറ്റർ വൈനും, 15.6 ലിറ്റർ ബിയറും ഒരേസമയം സൂക്ഷിക്കാം. 

ഹോം മിനി-ബാർ ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകര്‍ ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. ജില്ലാ മാജിസ്ട്രേറ്റിനു മുന്‍പാകെയാണ് അതു നല്‍കേണ്ടത്. ഡ്രൈ ഡേകളില്‍ മിനി ബാര്‍ അടച്ചിടുമെന്നും മറിച്ചു വില്‍പ്പന നടത്തില്ലെന്നും സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പുതിയ എക്സൈസ് നയത്തിൽ, വ്യക്തിഗത ഉപഭോഗത്തിനായി വീട്ടിൽ മിനി ബാര്‍ തുടങ്ങുന്നതിന് അവസരം ഉണ്ടാകും. ലൈസൻസ് ആഗ്രഹിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തെ ആദായ നികുതി റിട്ടേൺ ഹാജരാക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജില്ലാ മജിസ്‌ട്രേറ്റ് ലൈസന്‍സ് അനുവദിക്കും എന്ന് ഡെറാഡൂൺ ജില്ലാ എക്‌സൈസ് ഓഫീസർ രാജീവ് ചൗഹാൻ പറഞ്ഞു..

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More