സിപിഎമ്മിന്റെ അടവ് ഷാജിയെപ്പോലുളള യുവനേതാക്കള്‍ക്കെതിരെ വിലപ്പോകില്ല- എം കെ മുനീര്‍

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന കോടതി വിധി വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. മോദി സര്‍ക്കാരിന്റെ സ്‌റ്റൈലിലുളള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് എം കെ മുനീര്‍ പറഞ്ഞു. അനീതിക്കും അഴിമതിക്കുമെതിരെ പ്രതികരിക്കുന്നവരെ കളളക്കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന സിപിഎമ്മിന്റെ എക്കാലത്തെയും അടവ് ഷാജിയെപ്പോലുളള യുവ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിലപ്പോവില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം കെ മുനീറിന്റെ കുറിപ്പ്‌

കെ എം ഷാജിയെ കൃത്യമായി കള്ളകേസിൽ കുടുക്കിയതാണെന്നും പ്രതികാര രാഷ്ട്രീയത്തിനപ്പുറത്തേക്ക് ആ കേസിൽ യാതൊന്നുമില്ലെന്നും പൊതു സമൂഹത്തിനു മുന്നിൽ ഓരോ ദിവസവും വ്യക്തമായി കൊണ്ടിരിക്കുന്ന തരത്തിലാണ് കോടതി വിധികൾ വന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൽ നിന്നും പിടിച്ചെടുത്ത ഇലക്ഷൻ ഫണ്ട് പൂർണമായും തിരിച്ചു നൽകാനുള്ള ഉത്തരവിലൂടെ ഇടതു പക്ഷത്തിന്റെ കുപ്രചരണങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്ന സി.പി.എമ്മിന്റെ എക്കാലത്തെയും അടവ് ഷാജിയെ പോലെയുള്ള യുവ രാഷ്ട്രീയ നേതാക്കൾക്കെതിരിൽ വിലപ്പോവില്ല. കാരണം അവരെല്ലാം നേരിന്റെ രാഷ്ട്രീയത്തോടൊപ്പമാണ്. മോഡി സർക്കാർ സ്റ്റൈലിലുള്ള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More