നമ്മുടെ രാജ്യത്തിനൊരു പ്രധാനമന്ത്രിയെ വേണം, 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ട്- അരുന്ധതി റോയ്‌

തിരുവനന്തപുരം: 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഒരു കോര്‍പ്പറേറ്റും ഒരു ഭരണാധികാരിയും എന്ന രീതിയാണ് നിലവിലുളളതെന്നും കേന്ദ്രസര്‍ക്കാരിന്റേത് ഭൂരിപക്ഷ ശബ്ദമല്ലെന്നും അരുന്ധതി റോയ് പറഞ്ഞു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നിലപാടുകള്‍ പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും നമ്മുടെ രാജ്യത്തിനൊരു പ്രധാനമന്ത്രി വേണമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന 'സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍' പരിപാടിയില്‍ സംസാരിക്കവേയാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. 

'നിലവില്‍ കേന്ദ്രസര്‍ക്കാരിന്റേത് ഭൂരിപക്ഷം ജനങ്ങളുടെ ശബ്ദമല്ല. ചെറിയൊരു വിഭാഗത്തിന്റ പെരുപ്പിച്ച ശബ്ദമാണ്. ഒരു ഭരണാധികാരിയും കോര്‍പ്പറേറ്റും എന്ന രീതിയില്‍ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുളളത്. അദ്ദേഹം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ സ്വന്തം രാജ്യത്ത് ഒരു വാര്‍ത്താസമ്മേളനം നടത്തി ജനങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. നമുക്കൊരു പ്രധാനമന്ത്രിയെ വേണം. അല്ലാതെന്ത് പറയാന്‍'- അരുന്ധതി റോയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ജനാധിപത്യ രാജ്യത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാവുക എന്നതാണ് പ്രാഥമികമായി നടക്കേണ്ടതെന്നും അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉളളതെന്നും അവര്‍ പറഞ്ഞു. ജനങ്ങളെ അനുസരണാശീലമുളളവരാക്കുകയെന്നതാണ് പുതിയ രീതിയെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More