സിനിമയിൽ വില്ലനെങ്കിലും ജീവിതത്തിൽ സ്‌നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു; കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തനിക്ക് നഷ്ടമായത് ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയാണെന്നും അദ്ദേഹം തനിക്ക് ഏറെ പ്രിയപ്പെട്ടയാളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കിരീടവും ചെങ്കോലുമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ തങ്ങള്‍ ഒന്നിച്ചിട്ടുണ്ടെന്നും സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതലും ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുകയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഇന്നലെ രാത്രിയാണ് കുണ്ടറ ജോണി അന്തരിച്ചത്. 67 വയസായിരുന്നു. രാത്രി എട്ടുമണിയോടെ കാറില്‍ സഞ്ചരിക്കവേ കൊല്ലം ചിന്നക്കടയില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒന്‍പതരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മുതല്‍ 12 വരെ കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബില്‍ പൊദുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച്ച കാഞ്ഞിരോട് സെന്റ് ആന്റണീസ്  പളളി സെമിത്തേരിയിലാണ് സംസ്‌കാരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ട കുണ്ടറ ജോണി വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1979-ല്‍ പുറത്തിറങ്ങിയ നിത്യവസന്തമായിരുന്നു ആദ്യ ചിത്രം. മീന്‍, പറങ്കിമല, ഗോഡ്ഫാദര്‍, കരിമ്പന, കുട്ടിസ്രാങ്ക്, വടക്കന്‍ വീരഗാഥ, ദാദാസാഹിബ്, ഭരത് ചന്ദ്രന്‍ ഐപിഎസ്, കിരീടം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനിലാണ് അവസാനം അഭിനയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More