ലിയോയ്ക്ക് തമിഴ്‌നാട്ടില്‍ പ്രത്യേക പ്രദര്‍ശനമില്ല; ആദ്യ ഷോ ഒന്‍പതുമണിക്ക്

ചെന്നൈ: വിജയ് ആരാധകരെ നിരാശയിലാഴ്ത്തി തമിഴ്‌നാട് സര്‍ക്കാര്‍. ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടാകില്ല. സിനിമ പുലര്‍ച്ചെ നാലുമണിക്ക് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി തളളിയ കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ടു. എന്നാല്‍ നാലുമണി ഷോ എന്ന ആവശ്യം സര്‍ക്കാരും തളളിയിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിക്കാണ് തമിഴ്‌നാട്ടില്‍ ലിയോയുടെ ആദ്യ ഷോ. 

രാവിലെ ഒന്‍പതിനും പുലര്‍ച്ചെ ഒരുമണിക്കുമുളളില്‍ അഞ്ച് ഷോകള്‍ക്കാണ് അനുമതി. അതേസമയം, കേരളത്തില്‍ ലിയോ പുലര്‍ച്ചെ നാലുമണിയ്ക്ക് പ്രദര്‍ശിപ്പിച്ചുതുടങ്ങും. അജിത് നായകനായ തുനിവ് എന്ന ചിത്രം കാണാനെത്തിയ ആരാധകന്‍ കൊല്ലപ്പെട്ടതോടെയാണ് തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുളള ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ അഞ്ച് പ്രദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാസ്റ്ററിനുശേഷം ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ സര്‍ജ്ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയാ ആനന്ദ്, ജനനി, അഭിരാമി, വെങ്കടാചലം, ബാബു ആന്റണി തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെയും ദി റൂട്ടിന്റെയും ബാനറില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. ശ്രീഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More