കണ്ണൂര്‍: തലശേരി ഗവണ്മെന്റ് കോളേജിന്റെ പേരുമാറ്റി. ഇനിമുതല്‍ കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവണ്മെന്റ് കോളേജ് എന്നറിയപ്പെടും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവാണ് പേരുമാറ്റം സംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണനോടുളള ആദരവായാണ് കോളേജിന് അദ്ദേഹത്തിന്റെ പേരിട്ടത്.
കോളേജിന്റെ ഉന്നമനത്തിനായി പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന് എടുത്ത മുന്‍കൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. തലശേരി ഗവ. കോളേജിന് കോടിയേരി ബാലകൃഷ്ണന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022 ഒക്ടോബര്‍ ഒന്നിനാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചത്. അര്‍ബുദ ബാധയുള്പ്പെടെയുളള അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.