ജെഡിഎസ്- ബിജെപി ബാന്ധവത്തിന് പിണറായി വിജയന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് എച്ച് ഡി ദേവഗൗഡ

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. ജെഡിഎസ് കേരളാ ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചുവെന്നും സഖ്യത്തിന് പിണറായി വിജയന്റെ അംഗീകാരമുളളതിനാലാണ് ഇപ്പോഴും ജെഡിഎസിന്റെ എംഎല്‍എ മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധിച്ച സി എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നുപോകാന്‍ തീരുമാനിച്ചതിന്റെ കാരണം അവര്‍ക്ക് മനസിലായി. അവിടുത്തെ ഞങ്ങളുടെ മന്ത്രി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം തന്നതാണ്'- എച്ച് ഡി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് കേരളാ ഘടകം ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും ജെഡിഎസ്- ബിജെപി സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെഡിഎസ് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തളളാനുമായിരുന്നു കേരളാ ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനത്തെ നേതാക്കള്‍ എച്ച് ഡി ദേവഗൗഡയെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വതന്ത്ര്യമായി തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞതായി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമാണ് ദേവഗൗഡയുടെ പുതിയ വെളിപ്പെടുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More