ജിഎസ്ടി അടച്ചുവെന്ന് പറഞ്ഞാല്‍പ്പോരാ കണക്കുകള്‍ പുറത്തുവിടണം, മാത്യു കുഴല്‍നാടന്‍ മാപ്പുപറയേണ്ടതില്ല- കെ മുരളീധരന്‍

കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക് വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും കണക്കുകള്‍ പുറത്തുവിടണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കണക്കുകള്‍ പുറത്തുവിടുന്നതുവരെ മുഖ്യന്ത്രിയും കുടുംബവും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇക്കാര്യത്തില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 

സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണാ വിജയന്‍ നേതൃത്വം നല്‍കുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഎസ്ടി കമ്മീഷണര്‍ ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. അതിനുപിന്നാലെ മാത്യു കുഴല്‍നാടന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. വീണയുടെ കൈവശം എല്ലാ രേഖകളുമുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും മാത്യു കുഴല്‍നാടന്‍ മാപ്പുപറയണം, അതിന് മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ് എ കെ ബാലന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെറ്റുപറ്റിയെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ മടിയില്ലെന്നും വിഷയത്തില്‍ തന്റെ ഭാഗം കൂടി കേട്ടതിനുശേഷം മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നാണ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്. വീണാ വിജയന്‍ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാന വിഷയമെന്നും നികുതി വെട്ടിപ്പ് അതിലൊരു ഭാഗം മാത്രമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ വിശദമായ പ്രതികരണവുമായി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴല്‍നാടന്‍ ഇക്കാര്യം അറിയിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More