പ്രചരിച്ചത് സഹോദരിയടക്കം പങ്കെടുത്ത പിറന്നാളാഘോഷത്തിലെ ചിത്രങ്ങള്‍; തരംതാഴ്ന്ന രാഷ്ട്രീയമെന്ന് ശശി തരൂര്‍

കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ സഹോദരിയടക്കം പതിനഞ്ചോളം പേര്‍ പങ്കെടുത്ത ഒരു പിറന്നാളാഘോഷത്തിനിടെ എടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇതിനുപിന്നില്‍ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും ശശി തരൂര്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇതൊക്കെ വല്ലാതെ തരംതാണ രാഷ്ട്രീയമാണ്. ആ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് എടുത്ത ചിത്രങ്ങളാണ്. എനിക്ക് അവര്‍ കുട്ടിയാണ്. എന്നേക്കാള്‍ പത്തിരുപത് വയസ് താഴെയുളള ഒരു എംപിയാണ്. എന്റെ സഹോദരിയടക്കം പതിനഞ്ചുപേര്‍ അന്ന് പിറന്നാള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. അതില്‍ നിന്ന് സഹോദരിയെയും മറ്റുളളവരെയും വെട്ടിക്കളഞ്ഞ് രഹസ്യമായ ഒരു മീറ്റിംഗ് എന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്. ബുദ്ധിയുളളവര്‍ക്ക് ചോദിച്ചൂടെ ആരാണ് ഫോട്ടോ എടുത്തത് എന്ന്. രണ്ടുപേര്‍ ഒറ്റയ്ക്കാണെങ്കില്‍ ഇങ്ങനെയാണോ ഫോട്ടോ എടുത്തിട്ടുണ്ടാവുക. മൂന്നാമതൊരാള്‍ക്കല്ലേ അങ്ങനെ ഫോട്ടോ എടുക്കാന്‍ സാധിക്കുകയുളളു. അവരുടെ പിറന്നാള്‍ ആഘോഷത്തിന്റെ ആവേശത്തില്‍ എല്ലാവരും റിലാക്‌സ് ചെയ്തു. ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതൊക്കെ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ല'- ശശി തരൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ത് അജണ്ടയുടെ ഭാഗമായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ക്ക് നന്നായറിയാം ഇതൊക്കെ ഏത് അജണ്ടയുടെ ഭാഗമാണെന്ന് എന്നായിരുന്നു തരൂരിന്റെ മറുപടി. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക്  കൊടുക്കുന്ന പ്രാധാന്യമൊന്നും താന്‍ കൊടുക്കാറില്ലെന്നും അനാവശ്യമായ കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 14 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More