യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം യുപിയില്‍ പൊലീസ് 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടത് 190 പേര്‍

ഡല്‍ഹി: 2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതല്‍ എന്‍കൗണ്ടറുകളുടെ പേരില്‍ പൊലീസ് കൊലപ്പെടുത്തിയത് 190 പേരെയെന്ന് റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുളള കാലയളവിലുണ്ടായ പൊലീസ് എന്‍കൗണ്ടറില്‍ 5,591 പേര്‍ക്ക് പരിക്കേറ്റുവെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ലക്‌നൗവില്‍ നടന്ന 'പൊലീസ് സ്മൃതി ദിവസ്' പരിപാടിയിലാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ക്രമസമാധാനനില ശക്തിപ്പെടുത്തുന്നതിനും കുറ്റവാളികള്‍ക്ക് നിയമത്തെക്കുറിച്ച് ഭയമുണ്ടാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണത്തിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ എന്‍കൗണ്ടറിനെ സാധാരണ സംഭവമായി കണക്കാക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്‍കൗണ്ടര്‍ കൊലകളില്‍ യോഗി സര്‍ക്കാര്‍ അഭിമാനം കൊളളുമ്പോള്‍ ഇത്തരം നടപടികളെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യംചെയ്യുകയാണ്. പ്രതികളെ എന്‍കൗണ്ടര്‍ ചെയ്യേണ്ടിവരുന്നത് സ്വയരക്ഷയ്ക്കുവേണ്ടിയാണ് എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സമാനതകളുണ്ടാവാറുണ്ട് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷം ഏപ്രിലില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പൊതുമധ്യത്തില്‍ അതീഖ് അഹമ്മദ് വെടിയേറ്റ് കൊല്ലപ്പെട്ടത് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സുരക്ഷാവീഴ്ച്ചയായിരുന്നു. എന്‍കൗണ്ടറുകളില്‍ പൊലീസ് പറയുന്ന വിവരണങ്ങളിലും സമാനതകളുണ്ട്. മിക്കപ്പോഴും ഹൈവേയ്ക്ക് സമീപമുളള ഫാമുകളിലോ കനാല്‍ പരിസരത്തോ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമോ ആയിരിക്കും പ്രതികളെ തടയുന്നത്. പ്രതിയെന്ന് പൊലീസ് ആരോപിക്കുന്നയാള്‍ ബൈക്കിലെത്തി പൊലീസ് സംഘത്തിനുനേരെ വെടിയുതിര്‍ത്തെന്നും സ്വയരക്ഷയ്ക്കായി ഇയാളെ വെടിവെച്ചുകൊന്നുവെന്നുമായിരിക്കും പൊലീസ് പറയുന്നത്. മിക്ക പ്രതികളില്‍ നിന്നും നാടന്‍ തോക്കുകള്‍ കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടുകളിലുണ്ടാകും. 2012-2017 കാലത്തെ അഖിലേഷ് യാദവ് സര്‍ക്കാരില്‍ നിന്ന് 2017-2023 വരെയുളള യോഗി ആദിത്യനാഥ് സര്‍ക്കാരിലെത്തുമ്പോള്‍ എന്‍കൗണ്ടറുകള്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More