കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നത് അദാനിക്കുവേണ്ടി, ഭയപ്പെട്ട് പിന്മാറില്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഓഫീസിലുളളവര്‍ക്കും കെ സി വേണുഗോപാലുള്‍പ്പെടെ പ്രതിപക്ഷത്തുളള നേതാക്കള്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആപ്പിളിന്റെ സന്ദേശം ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം രണ്ടാം സ്ഥാനത്തുമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അദാനിക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. എനിക്കും എന്റെ ഓഫീസിലുമുളളവര്‍ക്കും ആപ്പിളിന്റെ സന്ദേശം ലഭിച്ചു. ചോര്‍ത്തുന്നത് കളളന്മാരുടെയും ക്രിമിനലുകളുടെയും പ്രവൃത്തിയാണ്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളു'- രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്നും അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അദാനിയുടെ ശബ്ദമാണെന്നും വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതിക്കൊടുത്തെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹുവ മൊയ്ത്ര, ശശി തരൂര്‍, രാഘവ് ചദ്ദ, സുപ്രിയ ശ്രീനേറ്റ്, പവന്‍ ഖേര, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, അസദുദ്ദീന്‍ ഒവൈസി, കെ സി വേണുഗോപാല്‍, മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ശ്രീറാം കര്‍കി എന്നിവര്‍ക്കാണ് ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന് ആപ്പിളില്‍ നിന്ന് സന്ദേശം ലഭിച്ചത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More