മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങളിടപെടുന്നില്ല- സുധാകരന്റെ പ്രസ്താവനയോട് പിഎംഎ സലാം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ 'പട്ടി' പരാമര്‍ശത്തില്‍ പ്രതികരണവുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങളിടപെടുന്നില്ലെന്നാണ് പിഎംഎ സലാം പറഞ്ഞത്. നേരത്തെ സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിന് ക്ഷണം ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സുധാകരന്റെ നാവ് വീണ്ടും പിഴച്ചത്. 'വരുന്ന ജന്മം പട്ടിയാണെങ്കില്‍ ഇപ്പോഴേ കുരയ്ക്കണോ' എന്നായിരുന്നു സുധാകരന്റെ ചോദ്യം. 

മാധ്യമപ്രവര്‍ത്തകന്‍ സുധാകരന്റെ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ട് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോഴായിരുന്നു പിഎംഎ സലാമിന്റെ മറുപടി. 'സുധാകരന്‍ എന്ത് ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഉപയോഗിക്കേണ്ട വാക്കല്ല അദ്ദേഹം ഉപയോഗിച്ചത്. എന്തായാലും സുധാകരന്റെ പ്രസ്താവനയും അതുപറഞ്ഞ സാഹചര്യവും യുഡിഎഫും കോണ്‍ഗ്രസും പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ അനുകൂല സമ്മേളനത്തില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം വിഷയമല്ല, അതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. ആ പ്രശ്‌നത്തില്‍ ആര് ഇടപെട്ടാലും അവരോട് സഹകരിക്കണമെന്ന നിലപാടാണ് ലീഗിനുളളത്. സിപിഎമ്മിന്റെ ക്ഷണം സ്വീകരിക്കണമെന്ന മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നാളെ ചേരുന്ന അടിയന്തര യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും- പിഎംഎ സലാം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More