മണിപ്പൂര്‍ കത്തുമ്പോള്‍ 'ആണുങ്ങള്‍' എവിടെയായിരുന്നു?; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

തൃശൂര്‍: ബിജെപിക്കും നടന്‍ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും കേരളത്തില്‍ മണിപ്പൂരിനെ മറച്ചുവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നതെന്നും അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലെ ലേഖനത്തില്‍ പറയുന്നു. മണിപ്പൂരിലും യുപിയിലുമൊക്കെ അവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തെയും തൃശൂര്‍ അതിരൂപത വിമര്‍ശിച്ചു. 

'മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുളളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ 'ആണുങ്ങള്‍' എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാര്‍ട്ടി നേതൃത്വത്തോടോ ചോദിക്കാന്‍ ഇവര്‍ക്ക് ആണത്തമുണ്ടായിരുന്നോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മണിപ്പൂര്‍ കലാപം ജനാധിപത്യ ബോധമുളളവര്‍ക്ക് അത്രവേഗം മറക്കാനാവുന്ന ഒന്നല്ല. അതിനാല്‍ വിഷയം മറച്ചുവെച്ചുളള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണം'-ലേഖനത്തില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ സുരേഷ് ഗോപി ജില്ലയില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ നേരത്തേ കൗതുകമുണര്‍ത്തിയിട്ടുണ്ടെന്നും ലേഖനം വിലയിരുത്തുന്നു. 'മറ്റ് സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സമാധാനം സ്ഥാപിക്കാന്‍ ഒരക്ഷരംപോലും ഉരിയാടിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുളള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ട്- കത്തോലിക്കാ സഭ ലേഖനത്തില്‍ പറയുന്നു. 

അതേസമയം, തൃശൂര്‍ അതിരൂപതയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തി. മണിപ്പൂരിലെ ഒന്നാം പ്രതി ആര്‍എസ്എസ് ആണെന്നും മണിപ്പൂരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയുമാണെന്നും സിപിഎം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ സുരേഷ് ഗോപി പറഞ്ഞ നിലപാട് ആര്‍എസ്എസിന്റേതാണ്. മതനിരപേക്ഷ മനസുളള ആരും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യില്ല'- സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More