സമാജ് വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രവി പ്രകാശ് വര്‍മ കോണ്‍ഗ്രസിലേക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. എസ്പി സ്ഥാപകാംഗവും ദേശീയ ജനറൽ സെക്രട്ടറിയുമായ രവി പ്രകാശ് വർമ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്. തന്റെ മണ്ഡലമായ ലഖിംപൂരിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുളളതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാർട്ടി മുലായം സിംഗ് യാദവിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചെന്നും അദ്ദേഹം ആരോപിച്ചു. താൻ കോൺഗ്രസിൽ ചേരുകയല്ലെന്നും സ്വന്തം പാർട്ടിയിലേക്ക് തിരികെ പോവുകയാണെന്നും രവി പ്രകാശ് വർമ്മ പറഞ്ഞു. തന്റെ കുടുംബം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കോൺഗ്രസിലൂടെയായിരുന്നെന്നും പിതാവ് പലതവണ പാർട്ടിയുടെ എംപിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തർപ്രദേശിലെ യാദവ ഇതര പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുളള നേതാവാണ് രവി പ്രകാശ് വർമ, ലഖിംപൂരിൽ നിന്ന് തുടർച്ചയായി മൂന്നുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  2014 മുതൽ 2020 വരെ രാജ്യസഭാംഗമായിരുന്നു. 2023 ജനുവരിയിലാണ് എസ്പി അദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2019-ൽ രവി പ്രകാശ് ശർമയുടെ മകൾക്കും എസ്പി സ്ഥാനാർത്ഥിത്വം നൽകിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നവംബർ ആറിനാണ് രവി പ്രകാശ് വർമ കോൺഗ്രസിൽ ചേരുക.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More