സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍...; ഡീപ്പ് ഫേക്ക് വീഡിയോയെക്കുറിച്ച് രശ്മിക മന്ദാന

ബംഗളുരു: സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തില്‍ പ്രതികരിക്കേണ്ടിവന്നത് തീര്‍ത്തും വേദനാജനകമാണെന്നും രശ്മികാ മന്ദാന പറഞ്ഞു. താന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കില്‍ എങ്ങനെ അതിനെ നേരിടുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ലെന്നും നടി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രശ്മികയുടെ പ്രതികരണം. 

'ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ്പ് ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടിവന്നതില്‍ ശരിക്കും വേദന തോന്നുന്നു. സാങ്കേതിക വിദ്യയുടെ ദുരുപയോഗം വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും നന്ദി. ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കില്‍ എങ്ങനെ നേരിടുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. കൂടുതല്‍ ആളുകളെ ബാധിക്കുംമുന്‍പ് ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കില്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'- രശ്മിക മന്ദാന പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം രശ്മികയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോയിലുളളത്. ഒറ്റ നോട്ടത്തില്‍ രശ്മിക തന്നെയാണ് എന്ന് തോന്നുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടേതാണ്. എ ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടെതെന്ന തരത്തില്‍ പ്രചരിക്കുകയായിരുന്നു. വിഷയത്തില്‍ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിതാബ് ബച്ചനുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More