മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുളള സ്യൂട്ട്, ഞാനീ വെളള ടീഷര്‍ട്ടും- രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസവും ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്യൂട്ടുകളാണ് ധരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പ്രസംഗങ്ങളിലും താന്‍ ഒബിസി വിഭാഗത്തില്‍ നിന്നുളളയാളാണ് എന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുപറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായതെന്നും താന്‍ ജാതി അടിസ്ഥാനമാക്കിയുളള സെന്‍സസിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ മോദിയുടെ പ്രസംഗങ്ങളില്‍ നിന്ന് ജാതി പോയെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. മധ്യപ്രദേശിലെ സത്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടു. എല്ലാ പ്രസംഗങ്ങളിലും താന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവനാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്നു. ഇത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുളള സെന്‍സസിനെക്കുറിച്ച് ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിന്ന് ജാതി അപ്രത്യക്ഷമായിത്തുടങ്ങി. ഞാന്‍ ജാതി സെന്‍സറിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യയില്‍ ജാതിയില്ലെന്ന് മോദി പറഞ്ഞുതുടങ്ങി. ലക്ഷങ്ങള്‍ വിലയുളള ഒന്നോ രണ്ടോ സ്യൂട്ടുകളെങ്കിലും മോദി ഒരു ദിവസം ധരിക്കുന്നുണ്ട്. മോദിജീ ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഞാന്‍ ഈയൊരു വെളള ടീഷര്‍ട്ട് മാത്രമാണ് ധരിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

ജാതി സെന്‍സസ് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന വിപ്ലവകരമായ ചുവടുവെപ്പാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദേശീയ തലത്തിലും മധ്യപ്രദേശിലും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ബിരുദം നേടിയിട്ടും തൊഴില്‍രഹിതരായ നിരവധി യുവാക്കളെ താന്‍ കണ്ടെന്നും കഴിവും ഊര്‍ജ്ജവുമുളള, രാജ്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് രാജ്യത്ത് തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More