ഡിവൈഎഫ് ഐയുടേത് മാതൃകാ പ്രവര്‍ത്തനം, ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്- മുഖ്യമന്ത്രി

കണ്ണൂര്‍: നവകേരള സദസിന്റെ വാഹനത്തിനുനേരേ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്‍ അപകടപ്പെടുംവിധം ബസിനു മുന്നിലേക്ക് ചാടിയവരെ രക്ഷിക്കാനുളള ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും ഡിവൈഎഫ് ഐ നടത്തിയത് മാതൃകാ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ജനങ്ങള്‍ നവകേരള സദസ് ഏറ്റെടുത്തു. അത് ചിലരെ അസ്വസ്ഥരാക്കുകയാണ്. അതിനെ എങ്ങനെ സംഘര്‍ഷഭരിതമാക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി ഇന്നലെ ഒരു പ്രകടനമുണ്ടായി. പേര് കരിങ്കൊടി പ്രകടനം എന്നാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധമുയരുന്നതിനെ  ഞങ്ങള്‍ എതിര്‍ക്കാറില്ല. അത് ജനാധിപത്യത്തിന്റെ ഭാഗമായി മാത്രമേ ഞങ്ങള്‍ കാണാറുളളു. പക്ഷെ ഓടുന്ന വാഹനത്തിനു മുന്നില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും അതിന്റെ ഫലം? അത് പ്രതിഷേധമല്ല, ആത്രമണോത്സുകതയാണ്. അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകണമെന്നില്ല. റോഡിലേക്ക് ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുളള പ്രചരണത്തിനിടയാക്കും? ഒരു അഭ്യര്‍ത്ഥന മാത്രമേയുളളു. എല്‍ഡിഎഫ് സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരും പിന്തുണയ്ക്കുന്നവരും ഇക്കാര്യത്തില്‍ പ്രകോപിതരാകരുത്. വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുളളത്'- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ചാവേര്‍ ആക്രമണമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളാണ് ഈ ചാവേര്‍ സമരത്തിന്റെ സ്‌പോണ്‍സര്‍മാരെന്നും നവകേരള സദസിലെ ജനപങ്കാളിത്തത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിഷേധ പരിപാടിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More