മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോംഗ് ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം. ചൊവ്വാഴ്ച്ച നാല് ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവളളൂര്‍, കാഞ്ചീപുരം ജില്ലകള്‍ക്കാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. നാല് ജില്ലകളിലെയും സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ചെന്നൈ വിമാനത്താവളത്തില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. വിമാനത്താവളം രാത്രി 11 മണിവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ്, വിശാഖപട്ടണം വിമാനത്താവളങ്ങളിലും സര്‍വ്വീസുകള്‍ തടസപ്പെട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുളള നാല്‍പ്പതോളം ട്രെയിനുകളാണ് റദ്ദാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. മിഷോംഗ് ചുഴലിക്കാറ്റ് നാളെ (ഡിസംബര്‍ 5) രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More