തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

തൃശൂര്‍: 2024-ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്ക് കേരളത്തില്‍ നിന്ന് സീറ്റ് നേടാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ലെന്നും ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാമെന്നത് ബിജെപിയുടെ മോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു ടി എന്‍ പ്രതാപന്റെ പ്രതികരണം. 

'തൃശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല. ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ദൃഢവിശ്വാസമുളള സ്ഥലമാണ്. കഴിഞ്ഞ തവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരണമുണ്ടായത്. എന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ തൃശൂര്‍ ആര്‍ക്കും എടുക്കാനാവില്ല'- ടി എന്‍ പ്രതാപന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുരേഷ് ഗോപി 80 ശതമാനം നടനും 20 ശതമാനം രാഷ്ട്രീയക്കാരനുമാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് പറഞ്ഞത് എന്നാല്‍ അദ്ദേഹം 100 ശതമാനവും നടനാണെന്ന് താന്‍ പറയുമെന്നും ടി എന്‍ പ്രതാപന്‍ എംപി കൂട്ടിച്ചേര്‍ത്തു. സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച് വന്നാല്‍പ്പോലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More