തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

കൊൽക്കത്ത: തുടര്‍ച്ചയായി മൂന്നാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊൽക്കത്ത. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഏറ്റവും കുറവ് കോഗ്നിസബിൾ കുറ്റകൃത്യങ്ങള്‍ ( തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങള്‍ ) രേഖപ്പെടുത്തിയത് കൊൽക്കത്തയിലാണ്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

എൻസിആർബിയുടെ റിപ്പോർട്ടനുസരിച്ച് 2022 ല്‍ കൊൽക്കത്തയിൽ ഒരു ലക്ഷത്തില്‍ 86.5 കോഗ്നിസബിൾ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. പൂനെയില്‍ 280.7, ഹൈദരാബാദ് 299.2  എന്നിങ്ങനെ രേഖപെടുത്തി. 2021-ൽ കൊൽക്കത്തയിൽ 103.4 ഉം, പൂനെയില്‍ 280.7 ഉം, ഹൈദരാബാദ് 299.2 ഉം കോഗ്നിസബിൾ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 2022-ൽ കൊൽക്കത്തയിൽ 11 ബലാത്സംഗ കേസുകള്‍ രജിസ്റ്റർ ചെയ്തു.  2021-ൽ  സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 1,783 ആയിരുന്നു, എന്നാല്‍ 2022ൽ അത് 1,890 ആയി ഉയർന്നു.  ഇന്ത്യൻ പീനൽ കോഡ് (ഐ പി സി) പ്രകാരം എസ് എൽ എൽ (സ്പെഷ്യല്‍ & ലോക്കല്‍ ലോസ്) കീഴില്‍ വരുന്ന കേസുകളാണ് കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  'ക്രൈം ഇൻ ഇന്ത്യ 2022' എന്ന എൻസിആർബിയുടെ റിപ്പോർട്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More