നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

തമിഴ്നാട്, കർണാടക, മേഘാലയ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം. നാല് സംസ്ഥാനങ്ങളിലും ഇതുവരെ ജീവനാശമോ മറ്റോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോ എന്ന് വിദഗ്ധർ പഠനം നടത്തുന്നുണ്ട്. 

തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തി. മേഘാലയയിൽ രാവിലെ 8:46 ന് ഷില്ലോങ്ങിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ചലനം അനുഭവപ്പെട്ടത്.  3.8 തീവ്രത രേഖപ്പെടുത്തി. ഗുജറാത്തിൽ രാജ്‌കോട്ടിൽ രാവിലെ 9 മണിയോടെ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

ഓരോ വർഷവും, റിക്ടർ സ്കെയിലിൽ 2.5 - 5.4 പരിധിവരെ രേഖപ്പെടുത്തുന്ന അഞ്ചു ലക്ഷത്തോളം ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പരിധിക്കപ്പുറം കടന്നാലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുക. ഓരോ വര്‍ഷവും ശരാശരി 6.1 - 6.9 തീവ്രതയില്‍ ചുരുങ്ങിയത് 100 ഓളം ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ജനവാസ മേഖലകളിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കും. റിക്ടർ സ്കയിലിൽ 7 - 7.9 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന വലിയ ഭൂകമ്പങ്ങളായി തരംതിരിച്ചിരിക്കുന്നത്. സ്കെയിലിൽ 8-ല്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ വരുത്തിവച്ചേക്കാവുന്ന നാഷം പ്രവചനാതീതമാണ്‌.

Contact the author

News Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More