ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

ലക്‌നൗ: ഡാനിഷ് അലി എംപിയെ സസ്‌പെന്‍ഡ് ചെയ്തതിനുപിന്നാലെ ബിഎസ്പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിഎസ്പി ഡാനിഷ്  അലിയെ അനാവശ്യമായി പുറത്താക്കിയതാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു. ഡാനിഷ് അലി ജനങ്ങളുടെ ശബ്ദം ശക്തമായി ഉയര്‍ത്തുന്ന നേതാവാണെന്നും ബിജെപിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ നിലകൊളളുന്ന ഡാനിഷിനെ പുറത്താക്കിയ തീരുമാനം പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡാനിഷ് അലിയെയും അദ്ദേഹം നിലകൊളളുന്ന എല്ലാത്തിനെയും ശക്തിപ്പെടുത്താന്‍ വേണ്ടതെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തത്. 'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി തവണ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു'-എന്നാണ് ബിഎസ്പി പ്രസ്താവനയില്‍ പറയുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് ഡാനിഷ് അലിയെ പുറത്താക്കാന്‍ ബിഎസ്പിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിനിടെ ബിജെപി അംഗം രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതും ബിഎസ്പിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡാനിഷ് അലി ഡാനിഷ് അലി പ്രതിപക്ഷത്തിനൊപ്പം വാക്കൗട്ട് നടത്തിയിരുന്നു. സഭയിലുണ്ടായിരുന്ന ബിഎസ്പി അംഗങ്ങള്‍ ഇറങ്ങിപ്പോകാതിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തെയും ഇന്ത്യാ മുന്നണിയുടെ പ്രതിഷേധങ്ങളില്‍ ഡാനിഷ് അലി പങ്കെടുക്കുത്തിട്ടുണ്ട് . രമേഷ് ബിധുരി വിദ്വേഷ പരാമര്‍ശം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു. ഡാനിഷ് കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സസ്‌പെന്‍ഷന്‍. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More