മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

മലപ്പുറം: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മഅ്ദനിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. പാര്‍ട്ടി രൂപീകരണത്തിന്‍റെ  മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് കോട്ടക്കലില്‍ തുടക്കമായത്. 

രാവിലെ ഓൺലൈനായി ആരംഭിച്ച സമ്മേളനം മഅ്ദനി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലെ സംഘടനാ ചര്‍ച്ചയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നാണ് പാർട്ടി ചെയർമാനായി അബ്ദുനാസർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തത്. തുടർച്ചയായ പത്താം സംസ്ഥാന സമ്മേളനത്തിലാണ് മഅ്ദനി ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്‌. 1993 ഏപ്രിൽ 14ന് അംബേദ്കർ ജന്മദിനത്തിലായിരുന്നു പിഡിപി രൂപീകരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളത്തിൽ ഇടതുപക്ഷവുമായി പിഡിപി സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍  2008-ലെ ബംഗളൂരു സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മഅ്ദനിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ സഖ്യം വേർപിരിയുകയായിരുന്നു, 1996-ലും 2009-ലും പാർലമെന്റ് തെരഞ്ഞെടുപ്പികളില്‍ പാർട്ടി മത്സരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More