'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: നവകേരള സദസിനിടെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'കണ്ണൂരിലെ അക്രമത്തില്‍ പൊലീസ് കേസെടുത്തപ്പോഴും മുഖ്യമന്ത്രി അത് രക്ഷാപ്രവര്‍ത്തനമാണ് എന്നും അത് തുടരണമെന്നുമാണ് പറഞ്ഞത്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനുനേരെയായി രക്ഷാപ്രവര്‍ത്തനം'- പ്രതിപക്ഷ നേതാവ് പരിഹസിച്ചു. 

'നൂറുകണക്കിനു വരുന്ന പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുളള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നിലുളള ടെംബോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. സിപിഎം  പ്രവര്‍ത്തകനെ പേപ്പട്ടിയെപ്പോലെയാണ് അക്രമിസംഘം തല്ലിച്ചതച്ചത്. താന്‍ സിപിഎമ്മുകാരനാണെന്ന് നിലവിളിച്ച് പറഞ്ഞിട്ടും എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത വിധത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുളള സാഹചര്യമുണ്ടാക്കിയത്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് ക്രിമിനല്‍ മനസാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുളള സിപിഎമ്മാണ് ഇപ്പോള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നളളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരികില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണം. ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More