പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍

ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ സീരത് കൗര്‍ മന്‍. അമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും, തന്നെയും സഹോദരനെയും അവഗണിക്കുകയാണെന്നും സീരത് ശനിയാഴ്ച തന്‍റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സംഭവം ഭഗവന്ത്  മന്നിന്‍റെ വ്യക്തിപരമായ കാര്യമായത് കൊണ്ട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി. 

'ഞാന്‍ സീരത് കൗര്‍ മന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ മകളാണ്. ഈ വീഡിയോയില്‍ ഞാന്‍ അദ്ദേഹത്തെ മിസ്റ്റര്‍ മന്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി സാബ് എന്ന് അഭിസംബോധന ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ അച്ഛന്‍ എന്ന് വിളിച്ചു കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം പണ്ടേ നഷ്ട്ടപ്പെട്ടതാണ്. ഞങ്ങളുടെ യഥാര്‍ത്ഥ കഥ ലോകം അറിയണം എന്നതുമാത്രമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി സാബില്‍ നിന്നും അദ്ദേഹത്തിന്‍റെ പക്ഷം മാത്രമാണ് ഇന്നുവരെ ജനങ്ങള്‍ കേട്ടിട്ടുള്ളത്. ഞങ്ങള്‍ അനുഭവിക്കുന്നതും പുറത്ത് പറഞ്ഞു കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ വിവരണാതീതമാണ്. ഇന്നു വരെ ഞങ്ങള്‍ അമ്മയും മക്കളും നിശബ്ദരായിരുന്നു. പക്ഷേ അത് ഞങ്ങളുടെ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെട്ടു. ഞങ്ങളുടെ മൌനമാണ് അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിയായി തുടരാന്‍ കാരണമെന്ന് അദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല', മകള്‍ വീഡിയോയിലൂടെ പറഞ്ഞു. ഇത് രാഷ്ട്രിയ പ്രേരിതമല്ലന്നും അവര്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒരു അച്ഛന്‍ എന്ന നിലയില്‍ മക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഭഗവന്ത് മന്‍ വന്‍ പരാജയമായിരുന്നു എന്നും മകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്‍റെ സഹോദരന്‍ രണ്ട് തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചങ്കിലും അനുവാദം നല്‍കിയില്ല. ഒരിക്കല്‍ പ്രവേശിക്കാന്‍ അനുവദിച്ചെങ്കിലും രാത്രി തങ്ങാന്‍ പറ്റില്ലന്നു പറഞ്ഞു പുറത്താക്കി. സ്വന്തം മക്കളോട് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത ഒരാൾക്ക് പഞ്ചാബ് ജനതയുടെ ഉത്തരവാദിത്തം എങ്ങനെ വഹിക്കാനാകും? എന്ന് മകള്‍ ചോദിക്കുന്നു.
Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More