ഡോ. ബിജു മികച്ച സംവിധായകന്‍, രഞ്ജിത്തിനോട് വിശദീകരണം തേടി - മന്ത്രി സജി ചെറിയാന്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സംവിധായകന്‍ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണം തേടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. വിഷയത്തില്‍ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത് ബിജുവിനെതിരെ നടത്തിയ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബിജു  മികച്ച സംവിധായകനാണെന്നും വിസ്മയം തീര്‍ത്ത കലാകാരനാണെന്നും മന്ത്രി പറഞ്ഞു. ബിജുവിനോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് വിവാദ പരാമര്‍ശം നടത്തിയത്. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആരും അതിന് കയറിയില്ലെന്നും അവിടെയാണ് ഡോ. ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. അതിനുപിന്നാലെ  രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'തിയറ്ററില്‍ ആളെക്കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കുമപ്പുറം ലോകത്ത് ഒരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപ്പറ്റിയും തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെപ്പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ത്ഥമാണ്. കേരളാ സര്‍ക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയര്‍മാനായി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സസോ താങ്കള്‍ക്കുണ്ടോ എന്ന് സ്വയം ചിന്തിച്ചുനോക്കുമല്ലോ'- എന്നാണ് ഡോ. ബിജു പറഞ്ഞത്. തുടര്‍ന്ന് കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More