വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ചു കൊല്ലുമെന്ന് വനംവകുപ്പ്

വയനാട്: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്.  കടുവയെ വെടിവെച്ചുകൊല്ലാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആര്‍ക്കും ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.

തിരച്ചിലിന്‍റെ അഞ്ചാം ദിവസത്തിലാണ് കടുവയെ തിരിച്ചറിഞ്ഞത്. ഇതോടെ ശക്തമായ നിരീക്ഷണത്തിലാണ് കടുവ.  25 ക്യാമറകളും രണ്ട് കൂടും ഒരുക്കിയിരിക്കുകയാണ് വനംവകുപ്പ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്തുണ്ട്. തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീമ്മും ഇന്ന് വയനാട്ടിലെത്തും. കൂടുതൽ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്.  ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ശനിയാഴ്ചയാണ്  പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷ് എന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രജീഷിനെ  കാണാതായാതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏഴ് പേരാണ് കടുവയുടെ ആക്രമണത്തില്‍ വയനാട്ടിൽ കൊല്ലപ്പെട്ടത്. ഈ വര്‍ഷം തന്നെ രണ്ടാമത്തെ ആളാണ്  കൊല്ലപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More