രഞ്ജിത്തിന് എന്തോ കുഴപ്പമുണ്ട്, അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണം- വിനയന്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംവിധായകന്‍ വിനയന്‍. രഞ്ജിത്തിന്റേത് ഒരിക്കലും ഇടതുപക്ഷത്തിന് ചേര്‍ന്ന നയമല്ലെന്ന് എത്രയോ പ്രാവശ്യം പറഞ്ഞതാണെന്നും എന്തുപറഞ്ഞാലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ചിലര്‍ തയ്യാറാവുകയാണെന്നും വിനയന്‍ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'രഞ്ജിത്തിന്റേത് ഒരിക്കലും ഇടതുപക്ഷത്തിന് ചേര്‍ന്ന നയമല്ലെന്ന് എത്രയോ പ്രാവശ്യം പറഞ്ഞതാണ്. നമ്മളെന്ത് പറഞ്ഞാലും അദ്ദേഹത്തെ മറ്റുചിലര്‍ സംരക്ഷിക്കുമ്പോള്‍ പിന്നെ നമ്മള്‍ പറയുന്നതില്‍ കാര്യമില്ലല്ലോ. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് എനിക്കറിയില്ല. നേരത്തെയുളള എനിക്കറിയാവുന്ന രഞ്ജിത്ത് ഇത്രയൊന്നും കുഴപ്പക്കാരനല്ല. രഞ്ജിത്തിന് എന്തോ കുഴപ്പമുണ്ട്. രഞ്ജിത് അതുകൊണ്ട് ഒന്ന് പരിശോധിക്കണം എന്താ കുഴപ്പമെന്ന്. ഇങ്ങനെ പോയാല്‍ ഈ ഇതിഹാസത്തെ സംരക്ഷിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ പാടുപെടും'- വിനയന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് രഞ്ജിത് പറഞ്ഞു. പരാതി കൊടുത്തവര്‍ക്ക് അതിനുളള സ്വാതന്ത്ര്യമുണ്ടെന്നും അത് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും രഞ്ജിത് പറഞ്ഞു. താന്‍ ഏകാധിപതിയാണോ എന്ന് അക്കാദമി വൈസ് ചെയര്‍മാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More