മാത്യു പെറിയുടെ മരണകാരണം കെറ്റാമൈന്റെ അമിത ഉപയോഗം

ലോകപ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലൂടെ പ്രശസ്തനായ മാത്യു പെറി കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് മരണപ്പെട്ടത്. പെറിയെ ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ മാത്യുവിന്റെ മരണകാരണം വെളിപ്പെടുത്തിയുള്ള പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.  കെറ്റാമൈനിന്‍റെ അമിത ഉപയോഗമാണെന്ന് മരണകാരണം എന്ന് പോസ്റ്റ് മാർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കുന്ന ലഹരി മരുന്നാണ് കെറ്റാമൈന്‍. സാധാരണയായി ഡോക്ടർമാർ ഈ ലഹരി അനസ്തെറ്റിക് ആയും മാനസികാരോഗ്യ ചികിത്സയ്ക്കുമാണ് ഉപയോഗിക്കാറുള്ളത്‌. താരം ഇത് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി എഴുതിയിരുന്നു. കെറ്റാമൈനിന്‍റെ ഉപയോഗം തന്‍റെ വിഷാദത്തെയും വേദനയെയും കുറച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെറി വളരെ കാലമായി മദ്യത്തിനടിമയായിരുന്നു. പലപ്പോഴും അദ്ദേഹം ഡി അഡിക്ഷന്‍ സെന്‍ററുകളില്‍ ചികിത്സതേടിയിരുന്നു. ഏകദേശം 9 മില്യൺ ഡോളറിന്  ചികില്‍സിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒരിക്കല്‍ പെറി തന്നെ വെളിപ്പെടുത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു പെറി. എന്നാല്‍ 1994 മുതല്‍ 2004 വരെ എന്‍ബിസി ടിവി പ്രഷേപണം ചെയ്ത ഫ്രണ്ട്സ് സിറ്റ്കോമിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ മനസിൽ  സ്ഥാനം പിടിച്ചത് . അതിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രം അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഫ്രണ്ട്സിന് പുറമേ അദ്ദേഹം സിനിമകളിലും അഭിനയിച്ചിരുന്നു. 

Contact the author

Internatonal Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More