വി മുരളീധരന്‍ മന്ത്രിയായത് 'നമോ പൂജ്യനിവാരണ പദ്ധതി'യിലൂടെ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അമ്മായിയച്ഛന്‍ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'നമോ പൂജ്യനിവാരണ പദ്ധതി'യിലൂടെ കേന്ദ്രമന്ത്രിയായ വ്യക്തിയാണ് വി മുരളീധരനെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ വികസനം മുടക്കാനാണ് വി മുരളീധരന്‍ ശ്രമിക്കുന്നതെന്നും കേരളത്തിന് അര്‍ഹമായ തുകയെ ഔദാര്യമായാണ് മന്ത്രി കാണുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കേരളാ സംസ്ഥാന വികസനം മുടക്ക് മന്ത്രിയാണ് വി മുരളീധരന്‍. കേരളത്തിന് അര്‍ഹമായ തുക അദ്ദേഹത്തിന്റെ തറവാട്ട് സ്വത്തില്‍ നിന്ന് എടുത്തു തരാനല്ല പറഞ്ഞത്. അത് കേരളത്തിന്റെ അവകാശമാണ്. എന്നാല്‍ അതിനെ ഔദാര്യമായാണ് കേന്ദ്രമന്ത്രി കാണുന്നത്. സ്വന്തം നാട് നശിച്ചുകാണണമെന്ന വികൃത മനസുളളയാളായി മുരളീധരന്‍ മാറുന്നതാണ് ജനങ്ങള്‍ കാണുന്നത്. കേരളത്തില്‍ എന്ത് വികസനപ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഒപ്പം നിന്നിട്ടുളളത്. അതുകൊണ്ടാണ് അദ്ദേഹത്തെ കേരള സംസ്ഥാന വികസനം മുടക്ക് മന്ത്രിയെന്ന് വിളിക്കുന്നത്'- മുഹമ്മദ് റിയാസ് പറഞ്ഞു. 

അമ്മായിയച്ഛന്‍ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കൊണ്ട് ജനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്നുമാണ് വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More