കേരളത്തില്‍ കൊവിഡ് ഉപവകഭേദം ജെഎൻ1 സ്ഥിരീകരിച്ചു

ഡൽഹി: കേരളത്തില്‍ കോവിഡിന്റെ ഉപവകഭേദം ജെഎൻ1 കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യം യുഎസില്‍ സ്ഥിരീകരിക്കുകയും പിന്നീട് ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത ഉപവകഭേദമാണിത്. പൊതുവേ വിദേശത്തു നിന്നെത്തുന്നവർ കൂടുതലുള്ള കേരളം ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശം നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിലെ ആരോഗ്യനില തൃപ്തകരമാണ്. നവംബർ 18-നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ പരിശോധനയുടെ ഫലം 13-നാണ് ലഭിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജജ് അറിയിച്ചു. നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും അസുഖബാധിതർ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രതിരോധശേഷി കുറക്കുകയും വേഗത്തില്‍ വ്യാപിക്കുകയും ചെയ്യുന്ന വൈറസാണ് ജെഎൻ1. പുതിയ ഭൂരിഭാഗം കേസുകളും നേരിയ രോഗലക്ഷണങ്ങളും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ 1324 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കേരളത്തില്‍ ദിവസം 700 – 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More