ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

News 4 months ago

കോഴിക്കോട്: ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് 'ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.

പരിപാടിയിൽ പാസ് ഉള്ളവർക്കു മാത്രമാണ് പ്രവേശനം. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്നലെ വൈകിട്ട് നാടകീയ സംഭവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ പുതിയ ബാനർ ഉയർത്തിയായിരുന്നു എസ് എഫ് ഐയുടെ മറുപടി. പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് രാജ്ഭവന്റെ ആരോപണം.

Contact the author

News

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More
News Desk 8 months ago
Politics

'ഇത്തവണ ജെയ്ക് സി. തോമസ് ഹാട്രിക് അടിക്കും' - കെ. മുരളീധരന്‍

More
More