'പ്രതിപക്ഷമില്ല'; ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ നിരയിലെ ഭൂരിപക്ഷം എംപിമാരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്‍ക്കുമ്പോഴാണ് ശബ്ദവോട്ടോടെ ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനും (ഐപിസി) 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിനും (സിആര്‍പിസി) 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായാണ് യഥാക്രമം ഭാരതീയ നിയമ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ഭാരതീയ സാക്ഷ്യ (ബിഎസ്) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച്ച ആഭ്യന്തര മന്ത്രി വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വച്ചിരുന്നു. 

543 അംഗ ലോക്‌സഭയില്‍ ഒഴിവുളള സീറ്റുകള്‍ ഒഴിച്ചാല്‍ 522 അംഗങ്ങളുണ്ട്. ഇതില്‍ പ്രതിപക്ഷത്തെ 143-ലധികം എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. സഭയില്‍ ബാക്കിയുളള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടി അംഗങ്ങളാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നവയാണ് പുതിയ നിയമങ്ങളെന്നും കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും അടയാളങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന ഈ നിയമങ്ങള്‍ ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടവയാണെന്നും അമിത് ഷാ അവകാശപ്പെട്ടു. പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വധശിക്ഷയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നീതിക്കാണ് പുതിയ ബില്ലുകള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More