'മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ്'; മുഹമ്മദ് റിയാസിനെ പരിഹസിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് മുഹമ്മദ് റിയാസിനെന്ന് വി ഡി സതീശന്‍ പറഞ്ഞു. റിയാസ് മൂക്കാതെ പഴുത്തയാളാണെന്നും സിപിഎമ്മിന്റെ നവകേരള സദസിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു വി ഡി സതീശന്റെ പ്രതികരണം. 

'മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്നയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോള്‍ എനിക്കെതിരെ പറയാനിറങ്ങിയിരിക്കുകയാണ്. അദ്ദേഹം കേടായ റോഡിലെ കുഴി എണ്ണട്ടെ. മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്. മൂക്കാതെ പഴുത്തയാളാണ്. എന്നോട് കണ്ണാടി നോക്കാന്‍ പറഞ്ഞ മന്ത്രി സ്വയം ഒന്ന് കണ്ണാടി നോക്കണം. എങ്ങനെയാണ് മന്ത്രിപദവിയില്‍ എത്തിയതെന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വി ഡി സതീശന്‍ എന്നാല്‍ 'വെറും ഡയലോഗ്' സതീശന്‍ എന്നാണെന്നും സമരാനുഭവങ്ങള്‍ തീരെയില്ലാത്ത നേതാവാണ് അദ്ദേഹമെന്നും കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 'ഇപ്പോള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിവിളിക്കുന്നു. സെക്രട്ടറിയേറ്റില്‍ സാധാരണ കൊടിയുമായാണ് സമരം, ഇപ്പോള്‍ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസിനെ ആക്രമിക്കുന്നു, സമരത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനലുകളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കുന്നു. അവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദകളും ലംഘിക്കുകയാണ്'- എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More