കുഞ്ഞിനെ കിട്ടിയെങ്കിലും പരാതിയില്‍ നടപടിയില്ല; അനുപമ ഇന്ന് നവകേരള സദസിലെത്തും

തിരുവനന്തപുരം: ജനിച്ച് മൂന്നാം ദിവസം കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മാസങ്ങള്‍ നീണ്ട നിയമനടപടികളിലൂടെയും സമരങ്ങളിലൂടെയും കുഞ്ഞിനെ സ്വന്തമാക്കിയ അനുപമ ഇന്ന് നവകേരള സദസില്‍.  നവകേരള സദസിന്റെ സമാപന ദിനമായ ഇന്ന് അനുപമ അജിത് മുഖ്യമന്ത്രിക്ക്  പരാതി നല്‍കും. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളിലെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2 വര്‍ഷം പിന്നിട്ടിട്ടും നടപടികളില്ലാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നതെന്ന് അനുപമ പറഞ്ഞു. കോഴിക്കോട്ട് സബാള്‍ട്ടേണ്‍ ഇന്ത്യ 'ചായല്‍' ഫെസ്റ്റില്‍ ദണ്ഡനീതി ഫെമിനിസം സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ നിര്‍മ്മാണം, പിതൃത്വം തെളിയിക്കുന്നതില്‍ വന്ന വീഴ്ച്ച എന്നിവ സംബന്ധിച്ചും പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ തുടര്‍നടപടികളില്ല. കുഞ്ഞിനെ ദത്ത് നല്‍കിയതിലെ നിയമലംഘനം, നോട്ടറി അഭിഭാഷകര്‍ വിവിധ രേഖകളില്‍ നടത്തിയ കൃത്രിമങ്ങള്‍, കുഞ്ഞിനെ തിരിച്ചുകിട്ടിയ ശേഷം സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് വിവരാവകാശ രേഖ ആവശ്യപ്പെട്ടതില്‍ റിപ്പോര്‍ട്ട് നല്‍കാതിരിക്കല്‍ തുടങ്ങിയവയും ശേഷിക്കുന്നു. ഒന്നിലും നടപടിയുണ്ടായില്ലെന്നാണ് അനുപമ ആരോപിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ജാതിയുടെ പേരില്‍ ഒരു സംസ്ഥാനം സ്ത്രീയെ ദുര്‍ബലയാക്കുന്നതിന്റെ ഇരയാണ് താനെന്നും സംസ്ഥാനം ചൈല്‍ഡ്- വിമണ്‍ ഫ്രണ്ട്‌ലി ആകണമെങ്കില്‍ ഇനിയും എത്രയോ ആഴത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അനുപമ പറഞ്ഞു. താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കിയിട്ടും ആറ് മാസം കഴിഞ്ഞാണ് പൊലീസ് എഫ് ഐ ആര്‍ പോലും രേഖപ്പെടുത്തിയതെന്നും 3 ദിവസംം കൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തി ഫലം അറിയാമെന്നിരിക്കെ 9 മാസം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്നും അവര്‍ കുറ്റപ്പെടുത്തി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് 14 ദിവസം സമരം ചെയ്തതെന്നുംസുരക്ഷ നല്‍കേണ്ടവര്‍ തന്നെ പീഡിപ്പിക്കുന്ന സ്ത്രീകള്‍ക്ക് മാതൃകയാണ് താനെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More