തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വില്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ വിറ്റത് 210.35 കോടി രൂപയുടെ മദ്യമായിരുന്നു. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ വില്പന നടന്നിരുന്നു. ഡിസംബര്‍ 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ മദ്യ വില്പന കണക്കിലും വര്‍ധനയുണ്ട്.
കണക്കനുസരിച്ച് ക്രിസ്മസ് തലേന്ന് ചാലക്കുടി ഔട്ട്ലെറ്റില് 6385290 രൂപയുടെ മദ്യ വില്പന നടന്നു. ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 6231140 രൂപയുടെയും പവർഹൗസിൽ 6008130 രൂപയുടെയും നോർത്ത് പറവൂരിൽ 5199570 രൂപയുടേയും മദ്യ വില്പന നടന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യം വിറ്റു. എന്നാല്‍ ഈ വര്‍ഷം അത് 75.70 കോടി രൂപയായി ഉയര്‍ന്നു. ഡിസംബർ 23-ന് ഈ വര്‍ഷം 84.04 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 75.41 കോടി രൂപയായിരുന്നു.