നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. മരണവിവരം ഇന്ന് രാവിലെ മെഡിക്കല്‍ ബുളളറ്റിന്‍ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്. 

കുറച്ചുവര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അന്ത്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

1952 ഓഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലാണ് വിജയകാന്ത് ജനിച്ചത്. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. എം എ കാജ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യ ചിത്രം. ആരാധകര്‍ക്കിടയില്‍ 'പുരട്ചി കലൈഞ്ജര്‍' എന്നും 'ക്യാപ്റ്റന്‍' എന്നുമായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

1980-കളിലാണ് വിജയകാന്തിന് ഹീറോ വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയത്. വൈദേഹി കാത്തിരുന്താള്‍, പുലന്‍ വിസാരണൈ, ഊമൈ വിഴികള്‍, സത്രിയന്‍, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, വീരന്‍ വേലുത്തമ്പി തുടങ്ങി 154-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിദുരഗിരി എന്ന ചിത്രം സംവിധാനം ചെയ്തു. പ്രധാനവേഷത്തില്‍ എത്തിയ ചിത്രവും വിരുരഗിരിയാണ്. 2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. 

2005-ലാണ് വിജയകാന്ത് ദേശീയ മുര്‍പ്പോര്‍ക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. 2006-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനായുളളു. 2011-2016 കാലയളവില്‍ തമിഴ്‌നാട് പ്രതിപക്ഷനേതാവായി. 

1994-ല്‍ എംജിആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസണ്‍ പുരസ്‌കാരം, 2009-ല്‍ ടോപ്പ് ടെന്‍ ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. 1990-ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്തത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സ്വാമി എന്നിവരാണ് മക്കള്‍.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More