ലോക ജനസംഖ്യ 800 കോടി കടക്കും: റിപ്പോര്‍ട്ട്

ന്യൂയോർക്ക്:  പുതുവര്‍ഷത്തില്‍ ലോക ജനസംഖ്യ 800 കോടി കവിയുമെന്ന് റിപ്പോർട്ട്. യുഎസ് സെൻസസ് ബോർഡാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2023ല്‍ 7 കൊടിയിലധികമായിരുന്നു ജനസംഖ്യാ വര്‍ധന. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാ വളർച്ചയിൽ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പൊതുജനാരോഗ്യം, ശുചിത്വം, പോഷകാഹാരം തുടങ്ങിയ മേഖലയില്‍ ഉണ്ടായ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ജനസംഖ്യ ഉയരുന്നതിന് കാരണമായതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 2024 ജനുവരി ഒന്നിന് ലോകജനസംഖ്യ 801,98,76,189 ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,51,62,541-ന്റെ വർധനയുണ്ട്. ജനനനിരക്കിലെയും യുവജനസംഖ്യയിലെയും കുറവുകാരണം ലോകജനസംഖ്യ 900 കൊടിയിലെത്താന്‍ 14 വര്‍ഷമെടുക്കും. എന്നാല്‍ 1000 കൊടിയിലെത്താന്‍ വീണ്ടും 16.4 വർഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെർട്ടിലിറ്റി നിരക്കും യുവ ജനങ്ങളുടെ എണ്ണവും കുറഞ്ഞത് കാരണം ലോക ജനസംഖ്യ 900 കോടിയിലെത്താന്‍ 14 വർഷത്തിലേറെ സമയമെടുക്കുമെന്ന് സെൻസസ് ബ്യൂറോ പ്രതീക്ഷിക്കുന്നു. ആയിരംകോടി കടക്കാന്‍ 16.4 വർഷമെടുക്കും.

ജനസംഖ്യയില്‍ ഒന്നാമത് 145.2 കോടിയുമായി ചൈനയാണ്. തൊട്ടുപിന്നാലെ രണ്ടാമത് 141.2 കോടിയുമായി ഇന്ത്യയുമുണ്ട്. യു എസ്, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ജനസംഖ്യയില്‍ മുന്‍പിലാണ്. 

Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More