സിപിഐ(എം) നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിശാന്ത് നിളയാണ് ഗാനത്തിന്‍റെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. 'തങ്കം പോലുള്ള മനസ്സുള്ള, പുലിയെപ്പോലെ നടക്കുന്ന, സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കുന്ന, കഴുകനെപ്പോലെ കൊടുങ്കാറ്റില്‍ പറക്കുന്ന മാസ്സും ക്ലാസും ചേർന്ന അധിപതിയാണ് അണ്ണന്‍' എന്ന് പാട്ടില്‍ പറയുന്നു.
ഗാനത്തിന്‍റെ വരികള്‍
പിണറായി വിജയന്‍… നാടിന്റെ അജയന്‍…
നാട്ടാർക്കെല്ലാം സുപരിചിതന്‍,
തീയില്‍ കുരുത്തൊരു കുതിരയെ…
കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…
മണ്ണില്‍ മുളച്ചൊരു സൂര്യനെ…
മലയാള നാടിന്‍ മന്നനെ
മുറ്റത്തു നട്ടമരം വേപ്പിൻ മരമായി മാറിയെടാ
ഒറ്റയ്ക്ക് വളർന്ന മരം തേക്കിൻ മരമായി മാറിയെടാ
മനസ്സു ഡാ തങ്കം
മാസ്സ് ഡാ പുള്ളി
നടന്നു വന്നാൽ പുലിയെടാ
മാസ് ഡാ അണ്ണൻ
ക്ലാസ് ഡാ അണ്ണൻ
മാസ്സും ക്ലാസും ചേർന്നെടാ
ഇൻക്വിലാബിൻ സിമ്പലെടാ
സിംഹം പോലെ ഗർജ്ജനമാ
ചെങ്കൊടിയിൽ കൊടുമുടിയാ…
അടിമുടി ഇവൻ ഒരു അധിപതിയാ
തലയെടാ പത്തു
തലയെടാ എട്ട് ദിക്കുകളിൽ ധില്ലടാ
ലെവലെടാ വേറെ ലെവലെടാ അണ്ണൻ
കിടിലോൽകിടിലം ആണെടാ
ഇടതുപക്ഷപക്ഷികളിൽ
ഫീനിക്സ് പക്ഷി പിണറായിയാ
സ്വജനപക്ഷ വാദികളിൽ
വാധ്യാർ എന്നും മാസ്റ്ററെടാ
നായകനാ പട ചേകവനാ
പല അടവുകൾക്ക് നായകനാ..