മെസിയുടെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം അഴിമതിക്കുരുക്കില്‍; സംഘാടകരെ സ്വാധീനിച്ചതായി ആരോപണം

Web Desk 3 months ago

പാരീസ്: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയ്ക്ക് 2021-ല്‍ ലഭിച്ച ബാലൺ ദി ഓർ പുരസ്‌കാരത്തിനെതിരെ അഴിമതി ആരോപണം.  അന്നത്തെ മെസ്സിയുടെ ക്ലബായ പിഎസ്ജി സംഘാടകരെ സ്വാധീനിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ മോന്‍ഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലൺ ദി ഓർ സംഘാടകനും ഫ്രാന്‍സ് ഫുട്ബോള്‍ മാഗസില്‍ മുന്‍ ചീഫ് എഡിറ്ററുമായ പാസ്‌കല്‍ ഫെറെയെ പി എസ് ജി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. പുരസ്ക്കാരത്തിനായി മെസ്സിയെ പിന്തുണക്കുന്നതിന് ഇദ്ദേഹത്തെ പിഎസ്ജി പല തരത്തിലും സഹായിച്ചു എന്നാണ് വിവരം. 

സംഭവത്തിൽ പിഎസ്ജിയുടെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്‌സിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പിഎസ്ജി ഉടമയായ നാസര്‍ അല്‍ ഖലീഫയും റൈബ്സും ചേര്‍ന്ന് പാസ്‌കല്‍ ഫെറെയ്ക്ക് സമ്മാനങ്ങള്‍ നല്‍കുകയും വിനോദ യാത്രകള്‍ ഓഫര്‍ ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ ഏറ്റവും കൂടുതല്‍ ബാലൺ ദി ഓർ പുരസ്ക്കാരം നേടിയ ഫുട്ബോള്‍ താരമാണ് 36-കാരനായ ലയണൽ മെസ്സി. എട്ട് തവണയാണ് അദ്ദേഹം പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനായത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു നേട്ടങ്ങള്‍. ഇതില്‍ 2021-ലെ പുരസ്ക്കാരമാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അന്ന് മെസ്സിക്കെതിരെ ശക്തമായ മത്സരം നടന്നിരുന്നു. പോളണ്ട് താരത്തെ പിന്തള്ളിയായിരുന്നു മെസ്സി അവാര്‍ഡിന് അര്‍ഹനായത്. അതോടെ പിഎസ്ജിയിലെ ആദ്യ ബാലൺ ദി ഓർ പുരസ്‌കാര ജേതാവ് മെസ്സിയായി. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More