ഏതെങ്കിലും രാജ്യത്തിന്റെ ഭരണാധികാരികൾക്ക് വിമാനത്തിൽ കയറാൻ പേടിയുളളതായി കേട്ടിട്ടുണ്ടോ? നോർത്ത് കൊറിയയുടെ സുപ്രീം ലീഡറായ കിം ജോങ് ഉന്നിന് വിമാനത്തിൽ കയറാൻ പേടിയാണ്. മറ്റ് രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമൊക്കെ വിദേശയാത്രകൾക്കായി അത്യാധുനിക സൗകര്യങ്ങളുളള വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ നോർത്ത് കൊറിയൻ സുപ്രീം ലീഡർ ഇപ്പോഴും ട്രെയിനിലാണ് വിദേശ യാത്രകൾ നടത്തുന്നത്. കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സങ്ങും പിതാവ് കിം ജോങ് ഇല്ലുമൊക്കെ ബുളളറ്റ് പ്രൂഫ് തീവണ്ടിയിലായിരുന്നു യാത്രകൾ നടത്തിയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കിമ്മിൻറെ മുത്തശ്ശനാണ് ആദ്യത്തെ ലോങ് ഡിസ്റ്റൻസ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ആ ട്രെനിലിലാണ് വിയറ്റ്നാമിലേക്കും ഈസ്റ്റേൺ യൂറോപ്പിലേക്കുമെല്ലാം ബൈ ലാറ്ററല്‍ മീറ്റിംഗുകൾക്കായി പോയിരുന്നത്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന് വിമാനത്തിൽ കയറാൻ പേടിയായിരുന്നു. യാത്രകൾക്കായി വിമാനം തെരഞ്ഞെടുക്കാത്തതിന്റെ മറ്റൊരു കാരണം സുരക്ഷയാണ്. യാത്രയ്ക്കിടെ വിമാനം വെടിവെച്ചിടുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു. കിം ജോങ് ഉൻ പഠനകാലത്ത് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് വിമാന യാത്ര ഇഷ്ടമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കിം നോർത്ത് കൊറിയയുടെ അധികാരം ഏറ്റെടുത്തതിനുശേഷം പിതാവിന്റെയും മുത്തശ്ശന്റെയും വഴി പിന്തുടരുകയായിരുന്നു.