മോദി കണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടല്ല, പുറത്തുളള ഭംഗി മാത്രം- ഐഷ സുല്‍ത്താന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി സംവിധായിക ഐഷ സുല്‍ത്താന. മോദി ലക്ഷദ്വീപിന്റെ പുറത്തുളള ഭംഗി മാത്രമാണ് കണ്ടതെന്നും അവിടത്തെ ജനതയുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു. കവരത്തി, അഗത്തി, ബംഗാരം ദ്വീപുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, അവിടുത്തെ ഹോസ്പ്പിറ്റലിന്റെ ഗതികേടും കപ്പല്‍ യാത്ര ചെയ്യാന്‍ പറ്റാതെ കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥയും പെട്രോള്‍ ക്ഷാമവും കുടിവെളളപ്രശ്‌നവുമൊന്നും കാണാതെ പുറംഭംഗി മാത്രം കണ്ട് തിരിച്ചുപോയതിനോട് യോജിക്കാനാവില്ലെന്നും ലക്ഷദ്വീപുകാര്‍ വികസനത്തിനോ ടൂറിസത്തിനോ എതിര് നില്‍ക്കാത്തവരാണെന്നും ഐഷ പറഞ്ഞു. ആരുടെയും ഔദാര്യമല്ല, തങ്ങളുടെ അവകാശമാണ് ചോദിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്

ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതറിഞ്ഞതിൽ സന്തോഷം...?? ലക്ഷദ്വീപ് വർഷങ്ങളായിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്, അവിടത്തെ സംസ്‍കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമായിരുന്നു...(അല്ലാതെ പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ് )

ഒരിടയ്ക്ക് അതായത് 2021 ന് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്ര കുത്താൻ ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒരു ഒന്നോന്നര സ്ഥലമാണ് ലക്ഷദ്വീപ്... എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി...☺️

പിന്നെ മാലിദ്വീപിനെ വെച്ച് ലക്ഷദ്വീപിനെ താരതമ്യം ചെയ്യാൻ നിന്നാൽ മാലിദ്വീപ് തോറ്റു പോകും...കാരണം അറബികടലിന്റെ നടുക്ക് ഒറ്റപ്പെട്ടു അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്ന ലക്ഷദ്വീപിന്റെ ഭംഗിയെ മറികടക്കാനൊരു മാലിദ്വീപിനെ കൊണ്ടും ഒരിക്കലും സാധിക്കില്ല...

ഇന്നിപ്പോ നമ്മുടെ ബഹുമാനപ്പെട്ട മോദി സർ വിസിറ്റ് ചെയ്തപ്പോഴും ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗിയാണ് കണ്ടത്, ആ ജനതയുടെ ബുദ്ധിമുട്ട് കണ്ടിട്ടില്ല, ഇനിയെങ്കിലും എന്താണെന്നുള്ളത് മനസിലാക്കാനും, അതിനൊരു മാറ്റം കൊണ്ട് വരാനും ശ്രമിക്കണം...??

ലക്ഷദ്വീപിലെ കവരത്തി, അഗത്തി, ബംഗാരം എന്നി മൂന്ന് ദ്വീപുകളും വിസിറ്റ് ചെയ്ത മോദി സർ അവിടത്തെ ഹോസ്പിറ്റലിന്റെ ഗതികേട്, കപ്പൽ യാത്ര ചെയ്യാൻ പറ്റാതെ കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥ, രോഗികളുടെ അവസ്ഥ,പെട്രോൾ ക്ഷാമം, പവർ കട്ട്, കുടിവെള്ള പ്രശ്നം കോളേജ് കുട്ടികളുടെ പ്രശ്നം, ജോലിയിൽ നിന്നും പിരിച്ച് വിട്ട മൂവായിരത്തിലധികം വരുന്ന ആളുകളുടെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥ, മത്സ്യബന്ധന തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ, എന്തിനേറെ പറയുന്നു ഭിന്നശേഷിക്കാരുടെ പോലും അവകാശങ്ങൾ നിഷേധിക്കപെടുമ്പോൾ ഇതൊന്നും കാണാതെ മനസിലാക്കാതെ പുറം ഭംഗി മാത്രം കണ്ടിട്ട് തിരിച്ചു പോയതിനോട് യോജിക്കാൻ സാധിക്കില്ല...??

എയർ ആംബുലൻസ് പേരിന് മാത്രമാണ്, അതിൽ ഒരു രോഗിക്ക് എയർ പോലും എടുക്കാനുള്ള ഫെസിലിറ്റിയില്ല എന്നതാണ് സത്യം ☺️ ഒരു എയർ ആംബുലൻസിൽ ഉണ്ടായിരിക്കേണ്ട ഫെസിലിറ്റിസ് ഗൂഗിൾ ചെയ്തു നോക്കിയാൽ കാണാൻ സാധിക്കും??

ഇനി കപ്പൽ സർവീസിന്റെ കാര്യം പറയുവാണെങ്കിൽ, പണ്ട് കേന്ദ്രത്തിൽ കോൺഗ്രസ്‌ പാർട്ടി ഭരിച്ചിരുന്നപ്പോൾ ലക്ഷദ്വീപിന് 10 കപ്പലും, 4 വെസ്സലും, 3 ഹെലികോപ്റ്ററും ഉണ്ടായിരുന്നു, 2014 ന് ശേഷമുള്ള പുതിയ ഭരണത്തിൽ സംഭവിച്ചത് 7 കപ്പലായി കുറഞ്ഞു, പുതിയ അഡ്മിനി കാലുകുത്തിയപ്പോൾ കപ്പലുകളുടെ എണ്ണം 7 ഇൽ നിന്നും രണ്ടായി കുറഞ്ഞു... ??വെസ്സൽ സർവീസ് തോന്നുന്നപോലെ, ഹെലികോപ്റ്റർ അതായത് എയർ ആംബുലൻസ് പോലും തോന്നുന്നത് പോലെ... ഇത്രയൊക്കെ കാര്യങ്ങൾ ആ നാടിന്റെ ഉള്ളിൽ ഒളിചിരിക്കുമ്പോൾ പുറം ഭംഗിയെ പറ്റി മാത്രമൊരു സംസാരവിഷയം നടക്കുന്നത് കണ്ട് പറഞ്ഞു പോയതാണ്, പുതിയ ആ ബക്കറ്റ് ലിസ്റ്റിൽ ഇതൊക്കെ കൂടി ഒന്ന് ഉൾപെടുത്തിയാൽ നന്നായിരിക്കും...?? ഞങ്ങളും വികസനത്തിനോ ടുറിസത്തിനോ എതിര് നിൽക്കാത്തവരാണ്, ഞങളുടെ അവകാശമാണ് ചോദിക്കുന്നത്, ആരുടേയും ഔദാര്യമല്ല... കാരണം ഇതൊരു ജനാധിപത്യ രാജ്യമാണ്... 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 17 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 18 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More