അന്നപൂരണി പിന്‍വലിച്ച് നെറ്റ്ഫ്‌ളിക്‌സ്; നയന്‍താരക്കെതിരെ കേസ്

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി; ദി ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രം പിന്‍വലിച്ച് നെറ്റ്ഫ്‌ളിക്‌സ്. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തത്. സിനിമയില്‍ ഭഗവാന്‍ ശ്രീരാമനെ മോശമായി ചിത്രീകരിക്കുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്. ഹിന്ദു മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നയന്‍താരയ്ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. 

നയന്‍താര, സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, പുനീത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിക്  പട്ടേല്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അന്നപൂര്‍ണി എന്ന പെണ്‍കുട്ടിയെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച ഷെഫ് ആകണമെന്ന് ആഗ്രഹിച്ച അന്നപൂര്‍ണി മാംസാഹാരം വയ്ക്കാന്‍ ശ്രമിക്കുന്നു. അതിന് സഹപാഠിയായ ഫര്‍ഹാന്‍ അവരെ സഹായിക്കുന്നു. വനവാസകാലത്ത് രാമനും മാംസം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അന്നപൂര്‍ണിയെ മാംസം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. പൂജാരിയുടെ  മകള്‍ ബിരിയാണി വയ്ക്കാനായി നമസ്‌കരിക്കുന്നു. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയിലെ ആരോപണം. 

Contact the author

National Desk

Recent Posts

Web Desk 15 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More